നവകേരള സദസിന് ലീഗ്; നാടിന്‍റെ വിഷയം പറയാന്‍ വന്നതെന്ന് അബൂബക്കര്‍

navakerala-sadas-league
SHARE

യുഡിഎഫ് ബഹിഷ്കരണത്തിനിടെ മുസ്‌ലിം ലീഗ് നേതാവ്  എൻഎ അബൂബക്കർ സംസ്ഥാന സർക്കാറിന്റെ നവകേരള സദസ്സിൽ. വികസനം ചർച്ച ചെയ്യാനാണ് വന്നതെന്നും വരവിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും എൻ എ അബൂബക്കർ വിശദീകരിച്ചു. അബൂബക്കറിനെതിരെ നടപടി എടുക്കുമെന്ന്  ജില്ലാ പ്രസിഡന്റ് കല്ലട്ര മായിൻ മനോരമ ന്യൂസിനോട് പറഞ്ഞു. അബൂബക്കറിന് പാർട്ടി ഭാരവാഹിത്വം ഇല്ലെന്ന്  സംസ്ഥാന നേതൃത്വവും വ്യക്തമാക്കി.

കാസർകോട് മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ചും നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും ചർച്ചചെയ്യുന്ന പ്രഭാത യോഗത്തിലേക്കാണ് എൻ എ അബൂബക്കർ എത്തിയത്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് സ്ഥാനമുറപ്പിച്ച അദ്ദേഹം നവ കേരള സദസ്സിന് എല്ലാവിധ ആശംസയും അർപ്പിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ച്  എൻ എ അബൂബക്കറിന്റെ വിശദീകരണം ഇങ്ങനെ.

തൊട്ടു പിന്നാലെ പാണക്കാട് ചേർന്ന ലീഗ് അടിയന്തര യോഗത്തിൽ വിഷയം ചർച്ച ചെയ്ത് രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. അബൂബക്കറിനെതിരെ നടപടിയെടുക്കുമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മായിൻ. എന്നാൽ  ലീഗ് നേതാവ് പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് പറയാനുള്ളത് ഇതായിരുന്നു.

Muslim league leader participates in Navakerala sadas

MORE IN KERALA
SHOW MORE