13 കുട്ടികള്‍ ഇന്ത്യന്‍ ടീമില്‍; ഫുട്ബോളില്‍ അപൂര്‍വ നേട്ടവുമായി ക്ലാപ്പന സ്കൂള്‍

kollam
SHARE

ഫുട്ബോൾ രംഗത്ത് അപൂർവ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് കൊല്ലം ക്ലാപ്പന എസ്. വി. ഹയർ സെക്കണ്ടറി സ്കൂൾ. ഇവിടത്തെ 13 കുട്ടികളാണ് ഇന്ത്യൻ ജേഴ്സി അണിയാൻ യോഗ്യത നേടിയിരിക്കുന്നത്. .

കൊല്ലം ക്ലാപ്പന എസ് വി എച്ച് എസ് എസിലേക്കെത്തിയാൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഒരു ചെറു പതിപ്പ് ഇവിടെ കാണാനാവും.  കാരണം ഈ മാസം അവസാനം ഭൂട്ടാനിൽ നടക്കുന്ന  ഫുട്ബോൾ മത്സരത്തിൽ ഇന്ത്യൻ ടീo ഇറങ്ങുമ്പോൾ ഇവിടത്തെ 13 കുട്ടികൾ ആ കൂട്ടത്തിലുണ്ടാവും.  അണ്ടർ 19 ടീമിൽ 4 പേരും, അണ്ടർ 17 ടീമിൽ 6 പേരും അണ്ടർ 14 ടീമിൽ 3 പേരും ഇവിടത്തെ വിദ്യാർത്ഥികളാണ്.

വർഷങ്ങളായി നടത്തുന്ന കഠിനാധാനത്തിന്റെ ഫലമാണിത്. ഗോവയിൽ നടന്ന നാഷണൽ റൂറൽ ഫെഡറേഷൻ കപ്പിൽ വിജയിച്ചാണ് ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഇവർ യോഗ്യത നേടിയത് ചൊവ്വാഴ്ച ഇവർ കേരളത്തിൽ നിന്നും ഭൂട്ടാനിലേക്ക് യാത്രതിരിക്കും.

Clappana School with rare achievement in football

MORE IN KERALA
SHOW MORE