കുടിവെള്ള ക്ഷാമം രൂക്ഷം: എടവനക്കാട് റോഡ് ഉപരോധിച്ച് നാട്ടുകാര്‍

edavanakadu
SHARE

കുടിവെള്ള ക്ഷാമത്തില്‍ പ്രതിഷേധിച്ച് കൊച്ചി എടവനക്കാട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വൈപ്പിന്‍ സംസ്ഥാനപാതയിലാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചത്. നാളെ വൈകുന്നേരത്തിനുള്ളില്‍ അയ്യമ്പിള്ളിയിലെ ചോര്‍ച്ച പരിഹരിച്ച് കുടിവെള്ളമെത്തിക്കുമെന്ന അധികൃതരുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.

വൈപ്പിന്‍ എടവനക്കാട് പഞ്ചായത്തില്‍ മാസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തില്‍ പ്രതിഷേധിച്ചായിരുന്നു റോഡ് ഉപരോധം. അടിയന്തരമായി പ്രശ്നപരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് പന്ത്രണ്ടുമണിയോടെ റോഡ് ഉപരോധം ആരംഭിച്ചത്. ഇതോടെ വൈപ്പിന്‍ സംസ്ഥാനപാതയില്‍ ഗതാഗതം സ്തംഭിച്ചു.

പൊലീസും റവന്യു അധികൃതരുമെത്തി ചര്‍ച്ച നടത്തിയെങ്കിലും നാട്ടുകാര്‍ പിന്‍മാറിയില്ല. അനധികൃതമായി വെള്ളം തിരിച്ച് വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അയ്യമ്പിള്ളി പാലത്തിനുതാഴെ വെള്ളത്തിനടിയിലൂടെ പോകുന്ന പൈപ്പ് പൊട്ടിയതുമൂലമാണ് എല്ലാഭാഗത്തേക്കും വെള്ളം എത്തിക്കാന്‍ കഴിയാത്തതെന്നായിരുന്നു ജലഅതോറിറ്റിയുടെ വിശദീകരണം. ഒടുവില്‍ കണ്ണൂരില്‍നിന്നുള്ള വിദഗ്ധനെ നാളെ രാവിലെ എത്തിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. നാളെ വൈകീട്ടോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്നാണ് വാഗ്ദാനം. ഇതോടെ നാലര മണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചു.

Kochi edavanakadu protest

MORE IN KERALA
SHOW MORE