വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് ആരോപണം; പ്രത്യേക സംഘം അന്വേഷിക്കും

id
SHARE

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണം പ്രത്യേക സംഘം അന്വേഷിക്കും. ഡെപ്യൂട്ടി കമ്മിഷണർ നിധിൻരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സൈബർ സെല്ലിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി. അതേസമയം, ക്രമക്കേടിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനുഗോലുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. 

ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിന്മേലാണ് മ്യൂസിയം പൊലീസ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ആരോപണത്തിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. വ്യാജരേഖ ചമയ്ക്കലിന് പുറമേ ഐ.ടി നിയമത്തിലെ 66സി വകുപ്പ് പ്രകാരമുള്ല കുറ്റവും ചുമത്തി. തിരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ തിരിച്ചറിയിൽ കാർഡ് ഉപയോഗിക്കപ്പെട്ടിട്ടുണ്ടോയെന്നാണ് ആദ്യം പരിശോധിക്കുന്നതെന്നും അഞ്ചുദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് വിശദീകരണം തേടിയ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുമെന്നും പ്രത്യേക അന്വേഷണസംഘം തലവൻ പറഞ്ഞു. 

കാർഡ് വ്യാജമാണെങ്കില്‍ കണ്ടെത്തിയാൽ, തിരഞ്ഞെടുപ്പ് രേഖകളും വ്യാജ കാർഡ് ഉണ്ടാക്കാൻ ശ്രമിച്ച ആപ്പും അത് ഉപയോഗിച്ച നേതാക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. യൂത്ത് കോൺഗ്രസ് നേതാക്കളുടെയും തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചവരുടെയും മൊഴിയെടുക്കും. അതേസമയം, ആരോപണം കടുപ്പിച്ച് ഡി.ൈവ.എഫ്.ഐ രംഗത്തെത്തി. എന്നാൽ, പരാതിയുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.  പൊലീസ് അന്വേഷണം വിപുലമാകുമെന്ന് ഉറപ്പായിരിക്കെ, സംഘടനാ തിരഞ്ഞെടുപ്പിനിടയിലുണ്ടായ ഗ്രൂപ്പ് തർക്കങ്ങളും കലഹങ്ങളും കേന്ദ്രീകരിച്ച് കോൺഗ്രസും യൂത്ത് കോൺഗ്രസും സംഘടനയ്ക്കുള്ളിൽ അന്വേഷണം തുടങ്ങി. . 

Youth congress fake voters id case follow up

MORE IN KERALA
SHOW MORE