
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കൈക്കുഞ്ഞുമായി ഓഫിസിലെത്തിയ ചിത്രം വൈറലായതോടെ സര്‍ക്കാര്‍ ഓഫിസുകളില്‍ കുട്ടിയെ കൊണ്ടു വരരുതെന്ന 2018 ലെ സര്‍ക്കാര്‍ ഉത്തരവും ചര്‍ച്ചയാകുന്നു. ഓഫിസ് സമയം നഷ്ടപ്പെടുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നിയമം കര്‍ശനമായതോടെ ജീവനക്കാര്‍ തന്നെ ഇടപെട്ട് സെക്രട്ടേറിയേറ്റടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രഷ് ആരംഭിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യാ എസ്. അയ്യര്‍ കൈക്കുഞ്ഞുമായി പൊതുവേദിയിലെത്തിയത്, ഇപ്പോള്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കൈകുഞ്ഞുമായി ഓഫിസിലെത്തി ഫയല്‍ ഒപ്പിടുന്ന ചിത്രം , രണ്ടു ചിത്രങ്ങളേയും അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നിറയുകയാണ്. അപ്പോഴാണ് കുഞ്ഞുങ്ങളെ ഓഫിസില്‍ കൊണ്ടു വരരുതെന്നു ചൂണ്ടിക്കാണിച്ച് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് ചര്‍ച്ചകളിലേക്ക് വരുന്നത്. ഓഫിസ് സമയത്ത് ജീവനക്കാര്‍ കുട്ടികളുമായി ഓഫിസില്‍ വരരുതെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഓഫിസ് സമയം നഷ്ടപ്പെടുന്നതോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും തടസമാകുമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. ഒരു സംഘടന മനുഷ്യാവകാശ കമ്മിഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിാലണ് അന്നത്തെ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ ജന പ്രതിനിധികളുടെ കാര്യം പറയുന്നില്ല. കുട്ടിയൊടൊപ്പം ഓഫിസിലെത്തിയ ചിത്രം മേയര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ മുന്‍ ഉത്തരവ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നാണ് ഇനി അറിയേണ്ടത്.
Mayor Arya Rajendran picture goes viral; sparks controversy