സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കാന്‍ തീരുമാനം; പ്രതിഷേധം

dyfiprotest
SHARE

ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ ട്രെയിന്‍ യാത്ര നടത്തി. നിലവിലെ യാത്രാ ക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് ആവശ്യം. മാവേലി എക്സ്ര്പസ്, ചെന്നൈ മെയില്‍, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസുകളിലെ സ്ലീപ്പര്‍ കോച്ചുകളാണ് ഈ മാസം മുതല്‍ വെട്ടിക്കുറയ്ക്കുന്നത്. ഈ കോച്ചുകള്‍ തേര്‍ഡ് എസി കോച്ചുകളാക്കി മാറ്റാനാണ് തീരുമാനം. ഇതിലൂടെ ദുരിതത്തിലാകുന്നത് സാധാരണക്കാരായ യാത്രക്കാരാണ്. കേരളത്തോടുള്ള അവഗണനയുടെ തുടര്‍ച്ചയാണ് നീക്കമെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. റെയില്‍വേയുടെ നടപടിക്കെതിരെ വേണാട് എക്സ്പ്രസില്‍ ആലുവ വരെ യാത്ര ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ലഘുലേഖകളും വിതരണം ചെയ്തു. റെയില്‍വെയുടെ സ്വകാര്യ വത്കരണത്തിന് പുറമെ നിയമനിരോധനം നടപ്പിലാക്കി യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. മുതിര്‍ന്ന പൗരന്‍മാര്‍ക്കുണ്ടായിരുന്ന ഇളവുകളും റദാക്കിയതുവഴി 2000കോടിയിലേറെ രൂപയാണ് കേന്ദ്രസര്‍ക്കാരിന് ലാഭം. റെയില്‍വെയുടെ നയങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.

MORE IN KERALA
SHOW MORE