കാര്‍ കയറുന്ന വഴിയില്ല; ദമ്പതികള്‍ക്ക് വായ്പ നിഷേധിച്ചതായി പരാതി

couples
SHARE

മകളുടെ വിവാഹ ആവശ്യത്തിന് കിടപ്പാടം പണയപ്പെടുത്തി വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ച ദമ്പതികള്‍ക്ക് കടുത്ത അവഗണന. കൊച്ചി പച്ചാളം സ്വദേശി കൃഷ്ണകുമാറും ഭാര്യ സിന്ധുവും മറ്റ് വഴികളില്ലാതെയാണ് ദൈന്യത തുറന്നുപറയുന്നത്. വീട്ടിലേക്ക് കാര്‍ കയറുന്ന വഴിയില്ലാത്തതിനാല്‍ വായ്പ നല്‍കാനാവില്ലെന്ന ബാങ്കുകളുടെ നിലപാടോെട മകളുടെ വിവാഹത്തിന് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട ഗതികേടിലാണ് ഇരുവരും.

കഷ്ടിച്ച് ഒന്നരമീറ്റര്‍ വീതിയുള്ള ഈ വഴിയിലൂടെ നടന്നാല്‍ പച്ചാളം ഷണ്‍മുഖപുരത്തെ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും വീട്ടിലെത്താം. സെപ്റ്റംബര്‍ പത്തിന് ഈ വീട്ടില്‍ ഒരു വിവാഹം നടക്കേണ്ടതാണ്. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളുടെ വിവാഹം. അതിന് പക്ഷെ ബാങ്കുകള്‍ കനിയണം. സെന്റിന് പന്ത്രണ്ട് ലക്ഷം രൂപവരെ വിലയുള്ള പ്രദേശത്ത് ഈ കാണുന്ന ഒന്നരസെന്റ് വസ്തുവും വീടും പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ വായ്പ തരപ്പെടുത്താന്‍ ഇരുവരും പല ബാങ്കുകളില്‍ കയറി ഇറങ്ങി. കഷ്ടിച്ച് ഒന്നരമീറ്റര്‍ വീതിയുള്ള വഴിയായതിനാല്‍ വായ്പ തരാനാകില്ലെന്നാണ് ബാങ്കുകളുടെയെല്ലാം നിലപാട്. 

തേയില കമ്പനിയില്‍നിന്ന് പ്യൂണായി വിരമിച്ച കൃഷ്ണകുമാറിനും െസയില്‍സ് വുമണായി ജോലി നോക്കുന്ന സിന്ധുവിനും പിതൃസ്വത്തായി ലഭിച്ച ഈ ഭൂമിയും വിടുമല്ലാതെ നീക്കിയിരുപ്പുകളില്ല. സെപ്റ്റംബര്‍ പത്തിനാണ് ആ വിവാഹം.

MORE IN KERALA
SHOW MORE