'അടിസ്ഥാന സൗകര്യങ്ങളില്ല; കനിവ് കാട്ടണം സർക്കാരെ..'

kozhipannakudi
SHARE

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് ഇടുക്കിയിലെ തമിഴ്നാട് അതിർത്തിയിലെ കോഴിപ്പന്നകുടി ഗോത്രവർഗ്ഗ നിവാസികൾ. ഗതാഗതയോഗ്യമായ റോഡോ വേണ്ടത്ര കുടിവെള്ളമോ ഇല്ലാതെയാണ് ഊരിലുള്ളവരുടെ ജീവിതം .  

വന്യമൃഗങ്ങളോട് മല്ലടിച്ച് ജീവിക്കുന്നവർ. പുറം ലോകത്തെത്താൻ നല്ല റോഡില്ലാതെ വലയുന്നവർ. മഴക്കാലത്തു പോലും നല്ല കുടിവെള്ളം ലഭ്യമാകാത്തവർ. ചിന്നക്കനാൽ പഞ്ചായത്തിൽ പെട്ട കോഴിപ്പന്നക്കുടി ഊരിലുള്ളവർ ഇങ്ങനെയാണ്. മുതുവാൻ വിഭാഗത്തിൽ പെട്ട ആദിവാസികളാണ് ഊരുകാർ. വെള്ളം ശേഖരിക്കാൻ ഒരു കി.മീ നടക്കണം. വഴിയിൽ വന്യമൃഗങ്ങൾ കാണും. ചിലപ്പോൾ വിസർജിച്ച് കുടിവെള്ള സ്രോതസ്സ് മലിനമാക്കിയിട്ടുമുണ്ടാകും

നൂറ്റാണ്ടുകളായി വനമേഖല ആശ്രയിച്ച് കഴിയുന്ന പല കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് പോലും ഇല്ല.  ഗോത്രവർഗ്ഗ ഉന്നമനത്തിനായ് വർഷം തോറും കോടികൾ ചിലവഴിക്കുന്ന അധികൃതർ തങ്ങളോടും കനിവ് കാട്ടണമെന്നാണ് കോഴിപന്നക്കുടിക്കാരുടെ അപേക്ഷ.

MORE IN KERALA
SHOW MORE