കിട്ടാക്കനിയായി ഈറ്റ; വരുമാനം നിലച്ചു; തൊഴിലാളികൾ ദുരിതത്തിൽ

bamboo
SHARE

തൃശൂരിലെ പരമ്പരാഗത ഈറ്റത്തൊഴിലാളികള്‍ക്ക് ഈറ്റ നല്‍കിയിട്ട് വര്‍ഷങ്ങളായി. ബാംബു കോര്‍പ്പറേഷന്‍ സര്‍ക്കാരിലേക്ക് നല്‍കാനുള്ള കുടിശ്ശികയാണ് കടുത്ത പ്രതിസന്ധിക്കിടയാക്കിയത്..

വര്‍ഷങ്ങളായി ഈറ്റ കിട്ടാതായതോടെയാണ് ത‍ൃശൂര്‍ വരടിയൂര്‍ മേഖലയിലെ പരമ്പരാഗത  ഈറ്റ തൊഴിലാളികള്‍ ദുരിതത്തിലായത്. ബാംബു കോര്‍പ്പറേഷന് കീഴില്‍ ലഭിച്ചിരുന്ന ഈറ്റയാണ് കിട്ടാക്കനിയായി മാറിയത്. മുറവും കുട്ടയും വട്ടിയുമൊക്കെ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന നൂറുകണക്കിനാളുകള്‍ ഇതോടെ വരുമാനം നിലച്ച സ്ഥിതിയിലായി..

ഈറ്റ കിട്ടാതായതോടെ മുള വെച്ചാണ് ഇപ്പോള്‍ നിര്‍മാണം. ഈറ്റയേക്കാള്‍ മൂന്നിരട്ടി പണം കൊടുത്താണ് പലരും മുള വാങ്ങുന്നത്.  ഇതോടെ കാര്യമായ വരുമാനം ലഭിക്കാതെയായി. പലരും ജോലി മതിയാക്കി പോവേണ്ടി വന്നു. മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പലരും കടുത്ത പ്രതിസന്ധിയിലായി. സംസ്ഥാനത്ത് തന്നെ ഇത്തരത്തില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ ദുരിതത്തിലായെന്നാണ് കണക്ക്. സര്‍ക്കാരിലേക്ക് ബാംബൂ കോര്‍പ്പറേഷന്‍ മൂന്ന് കോടിയലധികം രൂപ കുടിശ്ശികയിനത്തില്‍ നല്‍കാനുണ്ട്. ഇതാണ് ഈറ്റ വിതരണത്തെ ബാധിച്ചതെന്നാണ് വിശദീകരണം. പ്രതിസന്ധി പരിഹരിച്ച് മതിയായ ഈറ്റ ലഭ്യമാക്കിയില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ പെരുവഴിയിലാകുമെന്നാണ് ആശങ്ക

MORE IN KERALA
SHOW MORE