കെഎഎസില്‍ മാറ്റം; കൂടുതല്‍ വകുപ്പുകളെ ഉള്‍പ്പെടുത്താൻ തീരുമാനം

kas
SHARE

കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് കൂടുതല്‍ വകുപ്പുകളെ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിതലയോഗത്തിന്‍റെ തീരുമാനം. സെക്രട്ടറിയേറ്റ് ഡെപ്യൂട്ടേഷന്‍ തസ്തികകളും കെ. എ. എസിലാക്കും. റിപ്പോര്‍ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

നേരത്തെ കണ്ടെത്തിയ 29 വകുപ്പുകളിലെ  105 തസ്തികകള്‍ക്കു പുറമേ കൂടുതല്‍ തസ്തികകളെ കെ.എ.എസില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇന്നലെ നടന്ന മുഖ്യമന്ത്രിതല യോഗം ഇക്കാര്യം വിശദമായി വിലയിരുത്തി. എണ്‍പതു വകുപ്പുകളില്‍ നിന്നു കൂടുതല്‍ തസ്തികകള്‍ കെ.എ.എസിലുള്‍പ്പെടുത്തും. ഇതു കണ്ടെത്താനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.  ടെക്നിക്കല്‍ ,സേന,ആരോഗ്യ വകുപ്പുകളിലെ തസ്തികകള്‍ ഉള്‍പ്പെടുത്താന്‍ കെ.എസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതോടയാണ് സെക്രട്ടറിയേറ്റിനു പുറത്തുള്ള ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ കെ.എ.എസിലേക്ക് മാററാന്‍ തീരുമാനിച്ചത്. പല വകുപ്പുകളിലേയും അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ തസ്തികയില്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ഡെപ്യൂട്ടേഷനിലെത്തുന്നത്. ഇതു കൂടി ഉള്‍പ്പെടുത്തുന്നതോടെ കെ.എ.എസിലേക്കുള്ള രണ്ടാം വിഞ്ജാപനത്തിനുള്ള തസ്തികകളാകും. കൂടുതല്‍ തസ്തിക കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ 8 വര്‍ഷത്തിനുശേഷമേ ഇനി വിഞ്ജാപനം ക്ഷണിക്കാന്‍ കഴിയുകയുളളു. 2019 ല്‍ വിഞ്ജാപനം വന്നെങ്കിലും 2021 ലാണ് ലിസ്റ്റ് പുറത്തു വന്നത്. ആദ്യലിസ്റ്റിന്‍റെ കാലാവധി കഴി‍ഞ്ഞപ്പോള്‍ തന്നെ  പുതിയ തസ്തികള്‍ അറിയിക്കണമെന്നു പി.എസ്.സിസര്‍ക്കാരിനോടു ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. 

MORE IN KERALA
SHOW MORE