കുട്ടനാടിന് കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻലാൽ

mohanlal water plant
SHARE

ശുദ്ധജലക്ഷാമം കൊണ്ട് വലയുന്ന കുട്ടനാട്ടിന് രാജ്യാന്തര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് ഒരുക്കി നടൻ മോഹൻലാൽ . കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി  ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റാണ് മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഒരുക്കിയത്. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ജനങ്ങൾക്ക്  BIS നിലവാരത്തിലുള്ള ശുദ്ധമായ കുടിവെള്ളം നൽകാൻ പൂർണമായും സൗരോർജ ഗ്രിഡിൽ പ്രവർത്തിക്കുന്ന പ്ലാന്റിന് കഴിയുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു. പ്രതിമാസം ഒൻപതു ലക്ഷം ലിറ്റർ കുടിവെള്ളം നല്കാൻ ശേഷി ഉള്ള പ്ലാന്റാണ് വിശ്വശാന്തിയും EYGDS -മായി  ചേർന്ന്  സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് നല്കിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ചു ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം  പ്ലാന്റിൽനിന്നും സൗജന്യമായി എടുക്കാം. ബാറ്ററികൾ ഉപയോഗിക്കാതെ ഗ്രിഡിലേക്കു വൈദ്യുതി നേരിട്ട്  നൽകുന്ന  സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതിനാൽ പ്ലാന്റ് സീറോ കാർബൺ എമിഷൻ ഉറപ്പു നൽകുന്നതോടോപ്പം പൂർണമായും പ്രകൃതി സൗഹൃദവുമാണ്‌. 

കുട്ടനാട്ടിലെ ഭൂജലത്തിൽ സാധാരണയായി കണ്ടുവരുന്നതും ആരോഗ്യത്തിനു ഹാനികരവുമായ  ഇരുമ്പ്, കാൽസ്യം, ക്ലോറൈഡ്, ഹെവി മെറ്റൽസ് തുടങ്ങിയവ നീക്കം ചെയ്യുന്നതിനോടൊപ്പം കോളിഫോം, ഇ കോളി തുടങ്ങിയ രോഗകാരികളായ ബാക്റ്റീരിയകളെയും ഇല്ലാതാക്കാൻ കഴിവുള്ളതാണ് പ്ലാന്റ്. 

ലോക പരിസ്ഥി ദിനത്തിൽ വിശ്വശാന്തി മാനേജിങ് ഡയറക്ടർ  മേജർ രവി പ്ലാന്റ് ജനങ്ങൾക്ക് സമർപിച്ചു .  കുടിവെള്ള ലഭ്യതയ്ക്കുള്ള ഇലക്ട്രോണിക് കാർഡിൻ്റെ വിതരണം വിശ്വശാന്തി ഡയറക്ടർ സജീവ് സോമൻ നിർവഹിച്ചു.

Mohanlal presented drinking water plant to Kuttanad

MORE IN KERALA
SHOW MORE