
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതു സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നേതാക്കള്‍ ആഞ്ഞടിച്ചു..
നാല് ദിവസം നീണ്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനാണ് ഇന്ന് സമാപനമാകുന്നത്. വൈകീട്ടോടെ തൃശൂര്‍ ശക്തന്‍ നഗറില്‍ നിന്ന് യുവജന റാലി ആരംഭിച്ചു. തേക്കിന്‍കാട് മൈതാനിയില്‍ വച്ച് നടന്ന പൊതു സമ്മേളനം കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്‌തു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് ശ്രീനിവാസ് ബിവി, നടന്‍ രമേശ് പിഷാരടി തുടങ്ങിയവര്‍ പങ്കെടുത്തു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിതെന്നും പണ്ടത്തെ പിണറായി വിജയന്‍ അഴിമതിക്കാരാനായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന്‍ കള്ളനാണെന്ന ദൃഷ്‌ടി എഐ ക്യാമറയില്‍ പതിഞ്ഞെന്ന് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഇന്നത്തെ പ്രതിനിധി സമ്മേളനത്തോടെ സംസ്ഥാന സമ്മേളനം സമാപിക്കും..