പ്രിയ രഞ്ജിത്ത് നിങ്ങളിത് അറിയുന്നുണ്ടോ..?; കണ്ണീരായി സൂസി

dog
SHARE

തിരുവനന്തപുരം കിൻഫ്രയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച  അഗ്നിരക്ഷ സേനാംഗം  രഞ്ജിത്തിനെ കാത്തിരിക്കുകയാണ് സൂസി. ചാക്ക ഫയർ സ്റ്റേഷനിൽ മൂന്ന് വർഷം മുൻപ് തെരുവിൽ നിന്നെത്തിയ സൂസിയെന്ന നായക്കുട്ടിയെ ഫയർഫോഴ്‌സ് ജീവനക്കാരാണ് വളർത്തിയത്. രഞ്ജിത്ത് വിടപറഞ്ഞതിന് ശേഷം ആഹാരം കഴിക്കാൻ സൂസി തയ്യാറായിട്ടില്ല

പ്രിയ രഞ്ജിത്ത് നിങ്ങളിത് അറിയുന്നുണ്ടോ. ഇവളുടെ കൺമുന്നിലൂടെയാണ് നിർജീവമായി നിങ്ങൾ ഇറങ്ങിപോയത്. അപ്പോൾ മുതൽ നിങ്ങൾ തിരിച്ചു വരുമെന്നോർത്ത് കണ്ണ് നട്ട് സൂസി കാത്തിരിക്കുകയാണ്. ഒരുപക്ഷേ നിങ്ങൾ കൊടുക്കുമെന്നോർത്താവം അവളി നിരാഹാരം തുടരുന്നത്.

തെരുവിൽ നിന്ന് ഇവിടെക്കെത്തിയത് മുതൽ നിങ്ങളിലൂടെയാണവൾ വളർന്നത്. നിങ്ങളില്ലാത്തൊരു കാലത്തോട് സമരസപ്പെടാൻ ഇനിയെത്ര കണ്ണിരോഴുക്കണം. ഇനിയെത്ര സൈറൺ മുഴങ്ങിയാലും സൂസിയുടെ ഓർമകളിൽ നിങ്ങൾക്ക് മരണമില്ല.  മരിക്കുവോളം അവളീ കാത്തിരുപ്പ് തുടരും

MORE IN KERALA
SHOW MORE