പനിച്ച് വിറച്ച് സീതത്തോട്ടിലെ ആദിവാസി കോളനി; യുവതി മരിച്ചു

fever
SHARE

പത്തനംതിട്ട സീതത്തോട്ടിലെ ആദിവാസി കോളനികളില്‍ പനിബാധിതര്‍ പെരുകുന്നു. മൂഴിയാര്‍ ചോരകക്കി ആദിവാസി കോളനി, സായിപ്പുകുഴി കോളനി തുടങ്ങിയ സ്ഥലങ്ങളിലാണ് പനിബാധിതര്‍ കൂടുതല്‍. ആരോഗ്യവകുപ്പ് മരുന്നുകള്‍ നല്‍കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമില്ലെന്ന് ആദിവാസികള്‍ പറയുന്നു.  കഴിഞ്ഞ ദിവസം ഒരു യുവതി പനിബാധിച്ചു മരിച്ചിരുന്നു.

ചോരകക്കിയില്‍ ഊരിലെ താമസക്കാരനായ അയ്യപ്പനും ഭാര്യയും മൂന്ന് മക്കളും പനി ബാധിതരാണ്. മറ്റ് വീടുകളിലും ഇതാണ് അവസ്ഥ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി മരുന്നു നല്‍കിയെങ്കിലും സഹകരിക്കാന്‍ ഇവര്‍ തയാറാവുന്നില്ല. മരുന്നുകള്‍ ഉപേക്ഷിച്ച അവസ്ഥയാണ്. പകര്‍ച്ചപ്പനിയെന്ന് സംശയിക്കുന്നു.

കഴിഞ്ഞ ദിവസം സായിപ്പുംകുഴി കോളനിയില്‍ ആദിവാസി യുവതി പനിബാധിച്ചു മരിച്ചിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍.അനിതകുമാരി സ്ഥലം സന്ദര്‍ശിച്ചു. നിലവില്‍ പനി ഉള്ളവരെ രക്ത പരിശോധന നടത്തി ആശുപത്രിയില്‍ എത്തിച്ച് തുടര്‍ ചികിത്സയ്ക്കുള്ള സൗകര്യം ക്രമീകരിക്കും. കൂടാതെ ഈ പ്രദേശത്ത് വരും ദിവസങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 

MORE IN KERALA
SHOW MORE