'വെടി പൊട്ടുന്നത് പോലൊരു ശബ്ദം'; ബൈക്കെത്തിയത് കണ്ട് ഭയന്നു; നാട്ടുകാര്‍

kottayambikeaccident-26
SHARE

കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി നാട്ടുകാര്‍. അമിത വേഗത്തിലായിരുന്നു യുവാക്കള്‍ സഞ്ചരിച്ച ബൈക്കെന്നും ആരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. വെടിപൊട്ടുന്നത് പോലെയൊരു ശബ്ദം കേട്ടാണ് പുറത്തിറങ്ങി നോക്കിയതെന്നാണ് മിലേനിയം ജംഗ്ഷനില്‍ കട നടത്തുന്ന സജി ലൂക്കോസ് പറയുന്നത്. അപകടസ്ഥലത്ത് തെറിച്ച് വീണ് കിടക്കുകയായിരുന്നു മൂന്ന് യുവാക്കളുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഓടിയെത്തിയ നാട്ടുകാര്‍ രണ്ട് ഓട്ടോയും ഒരു കാറും തടഞ്ഞ് നിര്‍ത്തി അവയിലാണ് യുവാക്കളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. പക്ഷേ ആശുപത്രിയിലെത്തും മുന്‍പ് മൂവര്‍ക്കും ജീവന്‍ നഷ്ടമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഇടിയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നുവെന്നും ഇതാണ് മരണകാരണമെന്നുമാണ് വിലയിരുത്തല്‍.

അതേസമയം, ബൈക്ക് ലോറിയുടെ നേര്‍ക്ക് വരുന്നത് കണ്ട് താന്‍ ലോറി റോഡിന്റെ ഒരുവശത്തേക്ക് ഒതുക്കി നിര്‍ത്തിയെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. മറ്റക്കരയില്‍ നിന്നും ലോഡ് കയറ്റി അയ്മനത്തേക്ക് പോകുന്ന ലോറിയിലാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറിയത്. മുഹമ്മദ് ഫാറൂഖ്, ആല്‍വിന്‍, പ്രമിന്‍ എന്നിവരാണ് ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തില്‍ മരിച്ചത്. 

locals on road accident at kumaranallur

MORE IN KERALA
SHOW MORE