വി.എം.സുധീരന് റെയിൽവേ സ്റ്റേഷനിൽ നിന്നൊരു ജന്മദിനാശംസ

railwaystationbirthday
SHARE

 75-ാം ജന്മദിനം ആഘോഷിക്കുന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരന് റെയിൽവേ സ്റ്റേഷനിൽ നിന്നൊരു ജന്മദിനാശംസ. തൃശൂർക്കുള്ള യാത്രയ്ക്കിടെ എറണാകുളം സൗത്ത് സ്റ്റേഷൻ വച്ചാണ് ടി.ജെ വിനോദ് എംഎൽഎ അടക്കമുള്ളവർ സുധീരന് ആശംസ അറിയിച്ചത്.

തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ തനിക്ക് ഉച്ചഭക്ഷണം എത്തിച്ചു നൽകാമോ എന്ന് കൊച്ചിയിലെ സുഹൃത്തുക്കളോട് വി.എം.സുധീരൻ അന്വേഷിച്ചിരുന്നു. ലോകമാന്യതിലകിലേക്കുള്ള നേത്രാവതി എക്സ്പ്രസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ A2 കമ്പാർട്ട്മെന്റിൽ നിന്നും സുധീരൻ പുറത്തേക്കിറങ്ങി. ഭക്ഷണത്തിനൊപ്പം പിറന്നാൾ ആശംസകളുമായി കാത്തു നിൽക്കുകയായിരുന്നു ടി.ജെ.വിനോദ് എംഎൽഎയും, കോൺഗ്രസ് നേതാവ് ജോഷി പള്ളനും.

MORE IN KERALA
SHOW MORE