മാമ്പഴവും കഞ്ഞിവെള്ളവും ചോദിച്ചെത്തി യുവാക്കള്‍; 75കാരിയുടെ എട്ടുപവന്‍ കവര്‍ന്നു

eliyamma.jpg.image.845.440
SHARE

തനിച്ച് താമസിക്കുന്ന 75കാരിയെ ആക്രമിച്ച് യുവാക്കള്‍ ആഭരണം കവര്‍ന്നതായി പരാതി. കോട്ടയം കുഴിപ്പള്ളിയില്‍ ഏലിയാമ്മ ജോസഫിനാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. മാമ്പഴം ചോദിച്ചെത്തിയ യുവാക്കളാണ് ആക്രമിച്ച് ആറ് വളയും രണ്ട് മോതിരവും കവര്‍ന്നതെന്ന് ഏലിയാമ്മയുടെ പരാതിയില്‍ പറയുന്നു.

മക്കള്‍ വിദേശത്തായതിനാല്‍ ഏലിയാമ്മ തനിച്ചാണ് താമസിക്കുന്നത്. മാമ്പഴം എടുത്ത് കൊടുക്കാന്‍ വീട്ടിലേക്ക് കയറിയപ്പോള്‍ യുവാക്കളിലൊരാള്‍ പിന്നാലെ കയറി. മാമ്പഴം നല്‍കിയപ്പോള്‍ അത് വലിച്ചെറിഞ്ഞ ശേഷം കട്ടിലിലേക്ക് തള്ളിയിട്ട് ആഭരണങ്ങള്‍ ഊരിയെടുക്കുകയായിരുന്നുവെന്ന് ഏലിയാമ്മ വെളിപ്പെടുത്തി. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ യുവാക്കള്‍ സ്കൂട്ടറില്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Theft in kottayam

MORE IN BREAKING NEWS
SHOW MORE