അഞ്ചാം വയസ്സിൽ വലംകൈ നഷ്ടമായി; അഖിലയ്ക്ക് അതിജീവനത്തിന്റെ പൊൻതിളക്കം

ias-rank
SHARE

സിവിൽ സർവീസ് പരീക്ഷാഫലം വന്നതോടെ മലയാളികൾക്ക് സന്തോഷിക്കാൻ ഒട്ടേറെ നേട്ടങ്ങളുണ്ട്. എന്നാൽ അതിലേറെ അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം വാമനപുരം സ്വദേശി ബി.എസ്.അഖില.  അഞ്ചാം വയസിൽ ബസ് അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട അഖില എഴുന്നൂറ്റി അറുപതാം റാങ്കാണ് നേടിയത്.  

ഇടത്കൈ വീശി വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് അഖില. അഞ്ചാം വയസിൽ വലതുകൈ നഷ്ടമായിട്ടും തളരാതെ പൊരുതിയാണ് ഈ നേട്ടത്തിലേക്കെത്തിയത്. സിവിൽ സർവീസ് വഴി ഒരുപാട് പേർക്ക് സഹായം ചെയ്യണമെന്നാണ് ആഗ്രഹം 

മകളെ ചേർത്ത് പിടിച്ചു അച്ഛൻ ബുഹാരിയും അമ്മ സജീനയും കണ്ട സ്വപ്നമാണ് പൂവണിഞ്ഞത്

MORE IN KERALA
SHOW MORE