ഇനിയും ക്ഷേത്രം മുങ്ങി പൂജ മുടങ്ങരുത്; 6 അടിയോളം ഉയർത്താൻ ഭക്തർ

mankombu-temple
SHARE

2018ലെ മഹാപ്രളയകാലത്ത് വെള്ളം കയറി നിത്യപൂജകൾ പോലും മുടങ്ങിയതാണ് കുട്ടനാട്ടിലെ മങ്കൊമ്പ് ഭഗവതി ക്ഷേത്രം. എത്ര വലിയ വെള്ളപൊക്കമുണ്ടായാലും ക്ഷേത്രത്തിനുള്ളിൽ വെള്ളം കയറരുത് എന്ന ലക്ഷ്യത്തോടെ ക്ഷേത്രം 6 അടിയോളം ഉയർത്തുകയാണ്. ചുറ്റമ്പലം ഉയർത്തുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.  

മഴക്കാലത്ത് എപ്പോഴും മങ്കൊമ്പ് ക്ഷേത്രപരിസരത്ത് വെള്ളം നിറയും . 2018 ലെ പ്രളയത്തിൽ നിത്യപൂജ മുടങ്ങിയതോടെയാണ് ക്ഷേത്രം ഉയർത്താൻ ഭക്ത ജനങ്ങൾ തീരുമാനിച്ചത്. ദേവസ്വം ബോർഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെയാണ് ക്ഷേത്രം ഉയർത്തുന്നത്. എട്ട് ടണ്ണോളം ഭാരം വഹിക്കാൻ ശേഷിയുള്ള 400 ജാക്കികൾ ഉപയോഗിച്ചാണ് ആദ്യ ഘട്ടത്തിൽ ചുറ്റമ്പലം 6 അടിയോളം ഉയർത്തുന്നത് 

ചുറ്റമ്പലത്തിന്റെ ബലക്ഷയം വന്ന ഭിത്തികൾ . ഉയർത്തിയ ശേഷം ഭിത്തി പൂർണമായും ക്യഷ്ണശിലയിൽ നിർമിക്കാനാണ് പദ്ധതി. ഉയർത്തിയ ചുറ്റമ്പലം പൈലിങ്ങിലൂടെ അടിത്തറ നിർമിച്ച് അതിലുറപ്പിക്കും ക്ഷേത്ര പരിസരവും ആറടിയോളം ഉയർത്തും. 

MORE IN KERALA
SHOW MORE