Sports-Hostel

അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ സ്പോട്സ് ഹോസ്റ്റലിലെ കായിക പ്രതിഭകളോട് ഹോസ്റ്റലിലേയ്ക്ക് വരേണ്ടതില്ലെന്ന് അധികൃതര്‍. സ്പോട്സ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് മാസങ്ങളായി ഭക്ഷണത്തിനുള്ള തുകപോലും സര്‍‌ക്കാര്‍ നല്‍കാത്ത സാഹചര്യത്തിലാണ് നിര്‍ദേശം.   കടക്കെണിയിലായതോടെ പല  എയ്ഡഡ് കോളജുകളും,   സ്കൂളുകളും സ്പോട്സ് കൗണ്‍സില്‍ നടത്തിപ്പ് അവസാനിപ്പിക്കാനുളള തീരുമാനത്തിലാണ്.  

 

എയ്ഡ‍ഡ് സ്കൂളുകളിലും, കോളജുകളിലും സ്പോട്സ് കൗണ്‍സില്‍  ഹോസ്റ്റല്‍ സ്കിം അനുസരിച്ച് പ്രവേശനം കിട്ടിയ കായികപ്രതിഭകള്‍ക്ക് സ്വന്തം ചെലവില്‍ വേണമെങ്കില്‍  നില്‍ക്കാം എന്നതാണ് മാനേജ്മെന്റ് നിലപാട്. ഇക്കാര്യം വിദ്യാര്‍ഥികളെ അറിയിച്ചിട്ടുമുണ്ട്.   അതോടെ നിര്‍ധനരായ നിരവധി കായിക പ്രതിഭകളുടെ പഠനവും പരിശീലനവും നിലച്ചമട്ടായി. കുട്ടികളെ നല്‍കിയാലും നടത്തിപ്പ് പ്രയാസമാണ്. ഇവര്‍ക്ക് ഭക്ഷണത്തിനുള്ള പണം വേറെ കണ്ടെത്തണം. നിലവില്‍ നടത്തിപ്പുകാരൊക്കെ കടക്കാരെ പേടിച്ച് ഒളിച്ചാണ് നടപ്പ്. ആറുമാസത്തെ കുടിശികതുക ഇനിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിനിടെയാണ് ഹോസ്റ്റല്‍ എന്നുതുറക്കും എന്ന രക്ഷകര്‍ത്താക്കളുടെ അന്വേഷണം.