
അരയ്ക്കു താഴെ തളര്‍ന്നു വീല്‍ച്ചെയറിലാണ് ജീവിതമെങ്കിലും കുടുംബം പോറ്റാന്‍ സ്വയം വരുമാനം കണ്ടെത്താനുളള കഠിന പരിശ്രമത്തിലാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ശിവദാസന്‍. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ഈ നാല്‍പ്പത്തിമൂന്നുകാരന്‍.
അധികനേരം ഇരുന്ന് ജോലി ചെയ്യാനാകില്ല, പലപ്പോഴും കിടന്നു തന്നെയാണ് കുട നിര്‍മാണം. നഷ്ടപ്പെട്ടെന്നുകരുതിയ തന്‍റെ ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ശിവദാസന്‍. പതിനഞ്ച് വര്‍ഷം മുന്‍പാണ് അപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ് ജീവിതം വീല്‍ച്ചെയറിലായത്. എല്ലാം അവസാനിച്ചെന്ന് കരുതിയ സമയം. ആദ്യമൊന്ന് പകച്ചെങ്കിലും എല്ലാം വിധിയെന്ന് പഴിച്ച് തോറ്റു കൊടുക്കാന്‍ ശിവദാസന്‍ തയാറല്ല.
പ്രമുഖ ബ്രാന്‍ഡുകളോട് പോലും കിടപിടിക്കുന്നതാണ് ശിവദാസന്‍റെ ശിവ കുടകള്‍. തൃശൂരില്‍ നിന്നാണ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ വാങ്ങുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രധാനമായും വിപണി കണ്ടെത്തുന്നത്. പുതിയ കുട വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ശിവദാസന് നല്‍കുന്ന ഒാരോ ഒാര്‍ഡറും ഈ കുടുംബത്തിന് ആശ്വാസമാകും.
Contact No. 9946754179
akshay