ആക്കുളത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; 'ഗ്ലാസ് ബ്രിജ്' ഉടനെന്ന് മന്ത്രി

glassbrigeakkulam-25
SHARE

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ മട്ടും ഭാവവും മാറുകയാണ്. വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ ആദ്യത്തെ ഗ്ലാസ് ബ്രിജ് ആക്കുളം ടൂറിസം വില്ലേജില്‍ ആരംഭിക്കുമെന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഗ്ലാസ് ബ്രിജിനൊപ്പം ടോയ് ട്രെയിന്‍ സര്‍വീസും, വിര്‍ച്വല്‍ റിയാലിറ്റി സോണും മഡ് റെയ്സ് കോഴ്സും ആരംഭിക്കുമെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ആറുമാസം കൊണ്ട് ഒന്നേകാല്‍ ലക്ഷം പേര്‍ ആക്കുളം ടൂറിസ്റ്റ് വില്ലേജ് സന്ദര്‍ശിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിജ് വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.. 

തിരുവനന്തപുരം  ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിജ് ആരംഭിക്കാൻ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.  2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം  സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.  സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത്  സൂചിപ്പിച്ചിരുന്നു. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും.

Kerala's first glass bridge in Akkulam

MORE IN KERALA
SHOW MORE