
വെല്ലുവിളിച്ചെത്തിയ അര്‍ബുദ രോഗത്തെ മൂന്നു തവണ ഓടിത്തോല്‍പ്പിച്ചയാളാണ് തിരുവനന്തപുരം പട്ടം സ്വദേശിയും മാരത്തണ്‍ ജേതാവുമായ തങ്കപ്രസാദ്. വൃക്കയില്‍ ഒരുവട്ടവും പ്രോസ്റ്റേറ്റില്‍ രണ്ടു തവണയും ബാധിച്ച കാന്‍സറിനെ അതിജീവിച്ചത് ശാസ്ത്രീയ ചികില്‍സയും ചിട്ടയായ ജീവിതവും കൊണ്ടാണെന്ന് പറയുന്നു ഇദ്ദേഹം. 69 ന്റെ ചെറുപ്പത്തിലിരുന്ന് അതിജീവന കഥ ഒാര്‍ത്തെടുക്കുകയാണ് എസ് ബി ടി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി വിരമിച്ച തങ്കപ്രസാദ്.