'സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തില്‍, തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കും'

hamza-19
SHARE

മുസ്‌ലിം ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്ന് ലീഗില്‍ നിന്ന് പുറത്താക്കിയ മുന്‍ സംസ്ഥാന സെക്രട്ടറി  കെ.എസ്.ഹംസ. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായി ഒരു ലീഗ് എം.എല്‍.എ, ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയെന്നും ഹംസ പറഞ്ഞു. ലീഗിനെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. ഇതിന്റെ പ്രഭവസ്ഥാനം ആര്‍.എസ്.എസ് ആയിരുന്നു. സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണെന്നും കെ.എസ്.ഹംസ കോഴിക്കോട്ട് ആരോപിച്ചു.

MORE IN KERALA
SHOW MORE