വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്; സത്യാഗ്രഹ മ്യൂസിയത്തോട് അവഗണന

vaikom satyagraha
SHARE

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴും വൈക്കത്തെ സത്യാഗ്രഹ മ്യൂസിയം അവഗണനയിലാണ്. സ്ഥാപിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രവർത്തിച്ച പ്രൊജക്റ്റർ ഉൾപ്പെടെയുള്ളവ നന്നാക്കാത്തതിനാൽ സത്യാഗ്രഹ സംഭവങ്ങളുടെ ചിത്ര പ്രദർശനം മാത്രമായി മ്യൂസിയം മാറി.

സത്യഗ്രഹവുമായ ബന്ധപ്പെട്ട 12 മിനിട്ടുള്ളഒരു ഡോക്യുമെന്ററി സന്ദർശകർക്കായി പ്രദർശിപ്പിക്കാൻ നിർമ്മിച്ച മിനി തിയറ്ററിലെ പ്രൊജക്റ്റർ പ്രവർത്തിച്ചത് ദിവസങ്ങൾ മാത്രം.ഗാന്ധിജിയുമായി ബന്ധപ്പെട്ട വസ്തുക്കൾ സെൻസറിൽ കാണിച്ചാൽ ചരിത്രം സ്ക്രീനിൽ കാണാവുന്ന ഉപകരണവും സ്ഥാപിച്ച ഉടനെ പണിമുടക്കി. ഗുണനിലവാരമില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിച്ചതിനാൽ പലതും ഇനി മാറ്റി സ്ഥാപിക്കണം. 

ചരിത്ര പരിചയവും പ്രവർത്തനമികവുമുള്ള ഒൻപത് കരാർ ജീവനക്കാരെ പിരിച്ചു വിടാനുള്ള നീക്കത്തിലുമാണ് സർക്കാർ. ഇവർക്ക് പലപ്പോഴും ശമ്പളം യഥാസമയം നൽകാറുമില്ല. 2020 ജനുവരി 21 നാണ് വൈക്കത്ത് മ്യൂസിയം തുറന്നത്. നോഡൽ ഏജൻസിയായ കേരള മ്യൂസിയത്തിനായിരുന്നു നിർമ്മാണ ചുമതല. നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മ്യുസിയത്തിൽ പകുതി അവകാശ വാദമുന്നയിക്കുന്നതല്ലാതെ യഥാസമയം കറന്റ് ചാർജ്ജ് അടക്കാൻ പോലും നഗരസഭക്കും കഴിയുന്നില്ല.മ്യൂസിയത്തിലെ വൈദ്യുതി വിശ്ചേദിക്കുന്ന സ്ഥിതിവരെ ഉണ്ടാകുകയും ചെയ്തു.  സത്യഗ്രഹ ശതാബ്ദി വർഷത്തിലെങ്കിലും  ഈ സ്മാരകത്തോടുള്ള അവഗണന ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യമാണ് ഒരു നാട് ഉയർത്തുന്നത്.

MORE IN KERALA
SHOW MORE