'ലീഗിന് വര്‍ഗീയ താല്‍പര്യമുണ്ട്, തീവ്രവാദ നിലപാടില്ല; ക്രൈസ്തവ സമൂഹത്തിന് ആര്‍എസ്എസിനെ ഭയമില്ല'

rss-18
SHARE

ലീഗിന് വര്‍ഗീയ താല്‍പര്യമുണ്ടെങ്കിലും തീവ്രവാദ നിലപാടില്ലെന്ന്  ആര്‍എസ്എസ് നേതൃത്വം. ലീഗിലെ സിറ്റിങ് എംഎല്‍എ ഉള്‍പ്പടെയുള്ളവരുമായി ആശയസംവാദം നടത്തിയതിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന് ആര്‍എസ്എസിനെ ഭയമില്ലെന്നും പ്രാന്തകാര്യവാഹ് പി.എന്‍ ഈശ്വരന്‍ കൊച്ചിയില്‍ പറഞ്ഞു. കെ എസ് സുദര്‍ശന്‍ സര്‍സംഘചാലകായിരുന്ന കാലത്ത് തുടങ്ങിയ സമ്പര്‍ക്കം  ക്രൈസ്തവ സഭകളുമായി തുടരന്നുണ്ടെന്നും  ക്രൈസ്തവ സമൂഹത്തിന്  ആര്‍എസ്എസിനോടുള്ള സമീപനം തന്നെ മാറിയിട്ടുണ്ടെന്നും  പ്രാന്തകാര്യവാഹ് പിഎന്‍ ഈശ്വരന്‍ വ്യക്തമാക്കി

അത്തരത്തിലൊരു സംവാദം മുസ്ലീംസംഘടനാനേതൃത്വവുമായില്ല. എന്നാല്‍ വ്യക്തിപരമായ സംവാദങ്ങള്‍ നടക്കുന്നുണ്ട് . മുസ്ലിംലീഗടക്കമുള്ള സംഘടനകളുടെ നേതാക്കളുമായി അത്തരം സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമിയുമായി പ്രത്യേക ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച ആര്‍എസ്എസ് നേതൃത്വം തുറന്ന ചര്‍ച്ച തീവ്രനിലപാടുകള്‍ മാറ്റിയാല്‍ മാത്രമെന്നും വ്യക്തമാക്കി. പ്രാന്തസംഘ ചാലക് കെ.കെ. ബാലറാം  സഹപ്രാതപ്രചാര്‍ പ്രമുഖ്  പി ഉണ്ണികൃഷ്ണന്‍ എന്നിവരും കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RSS Leader PN Easwaran about Muslim League

MORE IN KERALA
SHOW MORE