ഒരിക്കല്‍ കാന്‍സര്‍ നിശബ്ദനാക്കി; നാക്കിന്റെ ഒരുഭാഗം മുറിച്ചു; ഇന്ന് നാടും കാടും തേടി ദാസന്റെ യാത്രകള്‍

kerala can2
SHARE

ഒരിക്കല്‍ നിശബ്ദനാക്കിയ കാന്‍സറിനെ ആത്മധൈര്യംകൊണ്ട് തോല്‍പ്പിച്ച കഥയാണ് മലപ്പുറം വണ്ടൂരിനടുത്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ദാസന്‍ വാണിയമ്പലം ലോകത്തോട് വിളിച്ചു പറയുന്നത്. ക്യാന്‍സറിനെ അതിജീവിച്ച ശേഷം സ്വന്തം ബൈക്കില്‍ നാടും കാടും തേടിയുളള ഒാട്ടത്തിലാണ് ദാസന്‍. 

ഫോട്ടോഗ്രാഫറായ ദാസന്‍ വാണിയമ്പലത്തെ 6 വര്‍ഷം മുന്‍പാണ് രോഗം രോഗം വരിഞ്ഞു മുറുക്കുയത്. അര്‍ബുദം ബാധിച്ച നാക്കിന്‍റെ ഒരു ഭാഗം മുറിച്ചു മാറ്റേണ്ടിവന്നു. വെളളം പോലും ഇറക്കാനാവാതെ കഴിച്ചു കൂട്ടിയത് ഒരു വര്‍ഷം. 2 വര്‍ഷത്തിന് ശേഷമാണ് സംസാരശേരി തിരിച്ചു കിട്ടിയത്.

കാലങ്ങള്‍ക്ക് ശേഷം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ സജീവമായതോടെ രോഗവും അകന്നു പോയി. രാജ്യത്തെ പ്രധാന വനമേഖലകളിലെല്ലാം എത്തി ദിവസങ്ങള്‍ തങ്ങി ക്ഷമാപൂര്‍വം ചിത്രങ്ങള്‍  പകര്‍ത്തുന്ന തിരക്കിലാണിപ്പോള്‍ ദാസന്‍. അടുത്തയാഴ്ച മഹാരാഷ്ട്രയിലേക്ക് പോവാനുളള ഒരുക്കത്തിലാണ്.

Cancer surviver dasan talking about his fight

MORE IN KERALA
SHOW MORE