
ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പറേഷന് പിഴയിട്ടതോടെ രാഷ്ട്രീയപ്പോരും കനത്തു. പിഴ സര്‍ക്കാരിന്റെ വീഴ്ചയെന്ന് പ്രതിപക്ഷം. നഗരസഭയുടെ ഭരണപരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. കരുതലോടെയായിരുന്നു തദ്ദേശമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പ്രതികരണം. അപ്പീല്‍ നല്‍കുമെന്ന് മേയര്‍. ഇതോടെ വിഷപ്പുക ഒതുങ്ങിയെങ്കിലും കൊച്ചിയില്‍ വിവാദം നീറിപ്പുകയുകയാണ്.
Political conflict on Green Tribunals Fine