
അന്താരാഷ്ട്രനിലവാരത്തിലേക്ക് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മാറുകയാണ്. മുന്നൂറ്റിഅറുപത്തിയൊന്നു കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കമായി. മുപ്പത്തിയൊന്‍പത് മാസം കൊണ്ട് പരിസ്ഥിതി സൗഹൃദ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി മനോരമ ന്യൂസിനോട് പറഞ്ഞു. എംപിയോടൊപ്പം ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ നിര്‍മാണപ്രവൃത്തികള്‍ വിലയിരുത്തി.