
കോട്ടയം ഇല്ലിക്കൽകല്ലിന് സമീപം വിനോദ സഞ്ചാരികളുടെ കാർ കത്തി നശിച്ചു. അഞ്ചു പേരുണ്ടായിരുന്ന കാറാണ് കത്തിയത്. ആർക്കും പരിക്കില്ല.
കയറ്റം കയറി വരുന്നതിനിടെ വാഹനത്തിൽ നിന്നും പെട്ടെന്ന് കാറില്‍ നിന്നും പുക ഉയരുകയായിരുന്നു. പുക വരുന്നത് കണ്ട സഞ്ചാരികൾ കാറിന് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും തീ പടർന്നു.
ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാർ മുഴുവനായി കത്തി നശിച്ചു.