സ്മാര്‍ട് മീറ്റര്‍ വൈദ്യുതി നിരക്ക് കൂട്ടുമെന്ന് ആശങ്ക; വിരുദ്ധനിലപാടുമായി സർക്കാരും സംഘടനകളും

smartmeter
SHARE

 വൈദ്യുതി ഉപയോക്താക്കള്‍ക്ക് സ്മാര്‍ട് മീറ്റര്‍ പദ്ധതി ഏര്‍പ്പെടുത്താന്‍ സ്വകാര്യ ഏജന്‍സികളെ അനുവദിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡിലെ സംഘടനകള്‍. 

സ്മാര്‍ട് മീറ്റര്‍ വന്നാല്‍ പ്രതിമാസ വൈദ്യുതി നിരക്ക് നൂറുരൂപവരെ കൂടുമെന്നാണ് ആശങ്ക.  സര്‍ക്കാരും സംഘടനകളും വിരുദ്ധനിലപാടുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംഘടനാനേതാക്കളുമായി ഇന്ന് ചര്‍ച്ചചെയ്യും.

സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കുന്നതിന്റെ ചെലവ് കരാര്‍ ഏറ്റെടുക്കുന്ന ഏജന്‍സി വഹിക്കുകയും ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസ ഫീസായി തിരികെ ഈടാക്കുകയും ചെയ്യുന്ന ടോട്ടക്സ് രീതിയില്‍ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. പത്തുവര്‍ഷം സ്മാര്‍ട്ട് മീറ്ററിന്റെ പരിപാലനച്ചുമതലയും ഈ കമ്പനിക്കായിരിക്കും. സ്മാര്‍ട് മീറ്ററിന് ആറായിരം രൂപ ചെലവ് വരുമെന്ന് മന്ത്രി തന്നെ നിയമസഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കുമ്പോള്‍ തുക ഇനിയും കൂടാനാണ് സാധ്യതസ്മാര്‍ട് മീറ്റര്‍ പദ്ധതിക്ക് എതിരല്ല.എന്നാല്‍ അത് നടപ്പാക്കുന്ന രീതീയിലാണ് സംഘടനകള്‍ക്ക് എതിര്‍പ്പ്. ഉപയോക്താക്കള്‍ക്ക് അധികഭാരമില്ലാതെ സ്മാര്‍ട് മീറ്റര്‍ പദ്ധതി നടപ്പാക്കാനുള്ള ബദലുകളും സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നു.

MORE IN KERALA
SHOW MORE