150 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു; വീണത് വീടിനു മുകളിൽ; ഡ്രൈവർക്ക് അദ്ഭുതരക്ഷ

idukki-car-accident
SHARE

ഇടുക്കി മൂലമറ്റത്ത് 150 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7 മണിയോടെ ഇടാടിനു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ പലതവണ കരണംമറിഞ്ഞ് 150 അടിയിലേറെ താഴെയുള്ള പാലൂന്നിയിൽ അനിലിന്റെ വീടിനു മുകളിലേക്കു പതിച്ചു. അപകടത്തിൽ അനിൽകുമാറിന്റെ വീടിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നു. ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നതിനാലാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.

Moolamattom Car Accident

MORE IN KERALA
SHOW MORE