അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു

Saiby Jose
SHARE

ജഡ്ജിക്ക് നൽകാൻ എന്ന പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ആരോപണവിധേയനായ  അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനകം കൊച്ചി പൊലീസ് ഡിജിപിക്ക് സമർപ്പിക്കും.

ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചായിരുന്നു അഡ്വ. സൈബി ജോസ് കിടങ്ങൂരിനോടുള്ള കൊച്ചി സിറ്റി പൊലീസിന്റെ ചോദ്യങ്ങൾ. റിപ്പോർട്ടിൽ പരാമർശിക്കുന്ന കേസുകളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഞാൻ വാങ്ങിയത് അഭിഭാഷക ഫീസ് മാത്രമാണെന്ന മൊഴിയിൽ സൈബി ഉറച്ചുനിന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സൈബി ആരോപിച്ചു. സാക്ഷിമൊഴികൾ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം കമ്മിഷണർ വ്യക്തമാക്കി. സൈബിയുടെ മൊഴിയും സാക്ഷിമൊഴികളും താരതമ്യം ചെയ്തശേഷം രണ്ടുദിവസത്തിനകം DGPക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമായാൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് പൊലീസ് വിശദമായ അന്വേഷണം നടത്തും.

സൈബിയും കൂട്ടരും ഭീഷണിപ്പെടുത്തിയതായി ഹൈക്കോടതി വിജിലൻസിന് അഭിഭാഷകർ മൊഴി നൽകിയിരുന്നു. ജഡ്ജിക്ക് നൽകാനെന്ന പേരിൽ സൈബി ജോസ് കൈക്കൂലി വാങ്ങിയത് സിനിമ നിർമാതാവിൽ നിന്നും അറിഞ്ഞെന്നാണ് അഭിഭാഷകരുടെ മൊഴി. നിർമാതാവടക്കമുള്ള സാക്ഷികൾ കഴിഞ്ഞദിവസം കമ്മിഷണർ ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു.

Lawyer Syibi Jose Kitangur was interrogated by the police

MORE IN KERALA
SHOW MORE