പ്രതിദിന വേതനം 1500 രൂപയാക്കാതെ പിന്നോട്ടില്ല: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

NURSE
SHARE

കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ അഞ്ചു വർഷം മുമ്പ് പ്രഖ്യാപിച്ച വേതനം ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ ഒത്താശ ചെയ്യരുത്. പ്രതിദിന വേതനം 1500 രൂപയായി വർധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎൻഎ. മൂന്നു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച പശ്ചാത്തലത്തിൽ തൃശൂരിൽ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു യുഎൻഎ ഭാരവാഹികൾ. 

MORE IN KERALA
SHOW MORE