കൊച്ചിയിലെ സുനാമി ഇറച്ചി വേട്ട; സ്ഥാപന ഉടമയും സഹായിയും അറസ്റ്റിൽ

tsunami meat
SHARE

കളമശേരി സുനാമി ഇറച്ചിക്കേസില്‍ സ്ഥാപന ഉടമയും, സഹായിയും അറസ്റ്റില്‍. ഒളിവിലായിരുന്ന സ്ഥാപന ഉടമ ജുനൈസ്, സഹായി നിസാബ് എന്നിവരെ മലപ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

ഇന്നലെ രാത്രി മലപ്പുറത്തുനിന്ന് പിടിയിലായ ഇരുവരെയും കളമശേരിയില്‍ എത്തിച്ചു. പഴകിയ ഇറച്ചി എവിടെ നിന്ന് എത്തിച്ചു, ഏതൊക്കെ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നല്‍കി, മുന്‍പ് ഇവര്‍ പഴകിയ ഇറച്ചി വിതരണം ചെയ്തിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ അടക്കം പലയിടത്തും ഇവര്‍ ഇറച്ചി എത്തിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരക്കുന്ന വിവരം. 

ഈ മാസം പന്ത്രണ്ടിനാണ്  കൈപ്പടമുകളിലെ വാടക വീട്ടില്‍ നിന്ന് 500കിലോയിലധികം അഴുകിയ കോഴിയിറച്ചിയും, ഉപയോഗശൂന്യമായ ഭക്ഷ്യഎണ്ണയും പിടികൂടിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. നഗരസഭ ആരോഗ്യവിബാഗമാണ് പരിശോധന നടത്തിയത്.ഇതിനുതൊട്ടുപിന്നാലെ സ്ഥാപന ഉടമ ഒളിവില്‍ പോകുകയായിരുന്നു. ഇവരുടെ അറസ്റ്റുവൈകുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. 

MORE IN KERALA
SHOW MORE