തൊഴിലാളികള്‍ തമ്മിൽ തര്‍ക്കം; വെയര്‍ഹൗസില്‍ നിന്നുള്ള റേഷന്‍ വിതരണം തടസപ്പെട്ടു

Warehosuecrisis
SHARE

തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം കാരണം കോഴിക്കോട് വെള്ളയില്‍ വെയര്‍ഹൗസില്‍ നിന്നുള്ള  റേഷന്‍ വിതരണം തടസപ്പെട്ടു. പുതിയ അനുപാതം അനുസരിച്ച് ലോഡ് കയറ്റണമെന്നും ഇതിനായി പൊലീസ് സംരക്ഷണം തേടണമെന്നും ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടന്നില്ല. നേരത്തെ എഫ്.സി.െഎയില്‍ നിന്നെത്തിച്ച ലോഡ് പൊലീസ് സംരക്ഷണയിലാണ് ഇറക്കിയത് .  

ലോഡില്‍ 67  ശതമാനം റേഷന്‍ വിതരണത്തിന്റ ചുമതലയുള്ള എന്‍.എഫ്.എസ്.എയുടെ തൊഴിലാളികളും   33 ശതമാനം വെയര്‍ഹൗസിലെ തൊഴിലാളികളും കൈകാര്യം ചെയ്യണമെന്നാണ് ലേബര്‍ കമ്മീഷണറുടെ ഉത്തരവ്. എന്നാലിത് നടപ്പാക്കാന്‍ വെയര്‍ഹൗസിലെ തൊഴിലാളികള്‍ സമ്മതിച്ചിട്ടില്ല. മൂന്നുദിവസത്തിനു മുന്‍പ് എഫ്.സി.െഎയില്‍ നിന്ന് ഗോഡൗണിലേക്ക് കൊണ്ടുവന്ന 12 ലോഡ്  വെയര്‍ഹൗസ് തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് ഇറക്കിയത്. 72 റേഷന്‍ കടകളിലേക്ക് ഇവിടെ നിന്നാണ്  സാധനങ്ങള്‍ പോകുന്നത്. പക്ഷെ തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം കാരണം നാലുദിവസമായി ഇവിെട നിന്ന് സാധനങ്ങള്‍ കയറ്റിവിടാന്‍ കഴിഞ്ഞിട്ടില്ല.

ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടും നിയമം നടപ്പാക്കാന്‍ പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്നാണ് എന്‍.എഫ്.എസ്.എ തൊഴിലാളികളുടെ പരാതി പ്രതിസന്ധി തുടര്‍ന്നാല്‍ നഗരത്തിലെ മിക്ക കടകളിലും ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം തടസപ്പെടും.

MORE IN KERALA
SHOW MORE