ശമ്പളം പകുതിയോളം വെട്ടിക്കുറച്ചു; സമരവഴിയിൽ അധ്യാപകർ

ശമ്പളം  വെട്ടിക്കുറച്ചതോടെ ദുരിതത്തിലായി സമഗ്ര ശിക്ഷ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ ക‌ലാ–കായിക–പ്രവൃത്തി പരിചയ അധ്യാപകര്‍ . 28,000 രൂപ ശമ്പളത്തില്‍  നിയമിതരായ അധ്യാപകര്‍ ശമ്പളം പതിനായിരമായി കുറച്ചതോടെ രാപ്പകല്‍ സമരത്തിലാണ്.  

സര്‍ക്കാര്‍ അധ്യാപികയാണ് അമ്മ.  കിട്ടുന്ന ശമ്പളം 8000.  നിത്യവൃത്തി പോലും നടക്കാതെ വന്നതോടെ, സമരത്തിലേക്ക് കടന്നു. ഒപ്പം  ഏഴാം ക്ലാസുകാരന്‍ അദ്വൈദിനും. 2016ല്‍ 28000 രൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലിക്കിട്ടിയതോടെ മറ്റു ജോലികള്‍ ‌ഉപേക്ഷിച്ചു. 2018 പ്രളയ കാലത്ത് ശമ്പളം 14,000മായി . ഇപ്പോള്‍ കിട്ടുന്നത് 10,000 മാത്രം.  പിഎഫ് മറ്റും പിടിച്ച് കഴിയുമ്പോള്‍ 8,000 . ഏഴു സ്കൂളുകളില്‍ ഞായറായ്ച്ചകളില്‍  അടക്കം ജോലി ചെയ്യുന്നതിനാണ് ഈ തുശ്ചമായ ശമ്പളം   ഇവരുടെ ശമ്പളം കേന്ദ്ര സര്‍ക്കാരിന്‍റെ  60 ശതമാനവും സംസ്ഥാന സര്‍ക്കാരിന്‍റെ  40 ശതമാനവും  ചേര്‍ന്നാണ്.  കേന്ദ്രത്തിന്‍റെ ഫണ്ട് വെട്ടിക്കുറക്കുകയും, സംസ്ഥാനത്തിന്‍റെ ഫണ്ട് ലഭ്യമല്ലാതെ വന്നതോടെ ജീവിതം മുന്നോട്ട് നയിക്കാന്‍ പാടുപെടുകയാണ് ഇവര്‍.  ശമ്പളം കൂട്ടണമെന്നല്ല ആദ്യത്തെ  ശമ്പളം പുനഃസ്ഥാപിക്കണമെന്നത് മാത്രമാണ്  ആവശ്യം.

Enter AMP Embedded Script