ഒരു വഴിവിളക്കുപോലുമില്ലാതെ റോഡ്; അപകടവഴിയായി കഴക്കൂട്ടം ബൈപ്പാസും ആക്കുളം പാലവും

AkkulamLight
SHARE

തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസിലും ആക്കുളം പാലത്തിലും അപകടങ്ങൾ പെരുകുന്നതിന്റെ കാരണം തേടി മനോരമന്യൂസ്. രാത്രിയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും റോഡിൽ ഒരു വഴിവിളക്കുപോലും സ്ഥാപിച്ചിട്ടില്ല. 

തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ആക്കുളം പാലത്തിന് മുകളിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങളാണിത്. ലോറിയിൽ നിന്ന് തെറിച്ചുപോയ ഡ്രൈവർ വേളി കായലിലാണ് വീണത്. വെള്ളം കുറവായിരുന്നതുെകാണ്ട് രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായത്. കുറ്റം പറയാനാവില്ല രാത്രിയിൽ ആരെയും മയക്കും ഈ റോഡ്. അത്രയ്ക്ക് ഇരുട്ടാണ്.

വാഹനങ്ങൾ ചീറിപ്പാഞാണ് വരവ്. പാലമാണെന്ന് തിരിച്ചറിയാനുള്ള ഒരു ലൈറ്റ് പോലും എവിടെയുമില്ല. പാലത്തിൽ മാത്രമല്ല, റോഡിലും അവസ്ഥ ഒന്നുതന്നെ. റോഡിൽ ചിലയിടത്ത് ഇങ്ങനെ എല്ലാ സജ്ജമായി നിൽക്കുന്നുണ്ട്. പക്ഷെ കത്തില്ല.

MORE IN KERALA
SHOW MORE