മൃഗശാലയിൽ മിന്നൽ പരിശോധന; സുരക്ഷാ ഉപകരണങ്ങൾ എവിടെയെന്ന് മന്ത്രി

chinjurani inspect zoo
SHARE

ക്ഷയരോഗം ബാധിച്ച് മാനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന തിരുവനന്തപുരം മൃഗശാലയിൽ മിന്നൽ പരിശോധന നടത്തി മന്ത്രി ജെ.ചിഞ്ചുറാണി. രോഗംബാധിച്ച മൃഗങ്ങളോട് ഇടപെടെണ്ട ജീവനക്കാർക്ക് നൽകിയ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടില്ലെന്ന് മന്ത്രി. കൂടുകളിൽ ശുചിത്വം ഉറപ്പാക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. 

മനോരമന്യൂസ് വാർത്തയാണ് മന്ത്രിയുടെ മിന്നൽപരിശോധനയ്ക്ക് വഴിവച്ചത്. മൃഗശാലയാകെ നടന്നുകണ്ട മന്ത്രി കൂടുകൾക്ക് മുൻപിൽ വച്ചു തന്നെ നിർദേശങ്ങളും നൽകി. മാനുകളുടെ അടുത്തെത്തിയപ്പോൾ കൂടുതൽ സമയം ചലവിട്ടു. മാനുകളിലെ ക്ഷയരോഗം മനുഷ്യരിലേക്ക് പകരാമെങ്കിലും നിലവിൽ അപകടസാഹചര്യമില്ല. എന്നാൽ, പരിചരിക്കുന്ന ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് മന്ത്രി പറഞ്ഞു. മൃഗശാലയിൽ അടിസ്ഥാനസൌകര്യം ഉയർത്തും. കൂടുതൽ മൃഗങ്ങളെ എത്തിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

Minister J. Chinchurani visited Thiruvananthapuram Zoo unexpectedly

MORE IN KERALA
SHOW MORE