മാലിന്യ പ്ലാന്‍റുകൾ ദോഷം ചെയ്യില്ല തെളിയിക്കാന്‍ എംഎല്‍എമാരുമായി മുട്ടത്തറ പ്ലാന്‍റിലെത്തി എം.ബി.രാജേഷ്

rajesh-waste-plant
SHARE

മലിനജല സംസ്കരണ പ്ലാന്‍റുകള്‍ ദോഷം ചെയ്യില്ലെന്ന് ബോധ്യപ്പെടുത്താന്‍ എം.എല്‍.എമാരെയും കൂട്ടി തിരുവനന്തപുരം മുട്ടത്തറ പ്ലാന്‍റ് സന്ദര്‍ശിച്ച് മന്ത്രി എം.ബി.രാജേഷ്. സംസ്ഥാനത്ത് 28 പ്ലാന്‍റുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ക്കെതിരെ സംസ്ഥാനത്തെമ്പാടും പ്രതിഷേധം ശ്കതമായതിനെ തുടര്‍ന്നാണ് എംഎല്‍എമാര്‍ക്ക് പ്ലാന്‍റിലെ പ്രവര്‍ത്തനം മന്ത്രി തന്നെ വിശദീകരിച്ചുു നല്‍കാന്‍ തീരുമാനിച്ചത്. കക്ഷി നേതാക്കള്‍, പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിമാര്‍ എന്നിവരെയാണ് ക്ഷണിച്ചത്. പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചെങ്കിലും മറ്റു ചടങ്ങുകളുള്ളതിനാല്‍ അദ്ദേഹം പങ്കെടുത്തില്ല. പകരം എ.പി.അനില്‍കുമാര്‍ എം.എല്‍.എ പങ്കെടുത്തു

പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം കോര്‍പറേഷന്‍ സെക്രട്ടറി വിശദീകരിച്ചു നല്‍കി. പ്ലാന്‍റിനുള്ളില്‍ തന്നെ ഭക്ഷണവും ഒരുക്കിയിരുന്നു. അതിനുശേഷം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനവും കണ്ടാണ് എം.എല്‍.എ മാര്‍ മടങ്ങിയത്.

MB Rajesh visit Muttatha plant with MLAs

MORE IN KERALA
SHOW MORE