കണ്ണിനും മനസ്സിനും കുളിർമ പകരുന്ന പുല്ലുമേട് കാഴ്ചകൾ

pullumed-path
SHARE

പന്ത്രണ്ട് വിളക്ക് കഴിഞ്ഞെങ്കിലും പുല്ലുമേട് വഴിയുള്ള തീർഥാടകരുടെ എണ്ണം ഏറിയില്ല.  കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ചകൾ കണ്ട് കാടും  മലയും താണ്ടിയ പുല്ലുമേട് വഴിയുള്ള യാത്ര മനോഹര അനുഭവമെന്ന് തീർഥാടകർ പറയുന്നു. 

കല്ലും മുള്ളും കാലുക്ക് മെത്തയെന്ന ശരണംവിളി അനുഭവിക്കണമെങ്കിൽ പുല്ലുമേട് വഴിയോ പരമ്പരാഗത കാനനപാതയൊ വഴി വരും. സത്രത്തിൽ നിന്നു സന്നിധാനം വരെ 12 കിലോമീറ്ററാണ് ദൂരം.    സത്രത്തിൽ നിന്ന് 6 കിലോമീറ്റർ കഴിഞ്ഞാൽ ഉപ്പുപാറ.  6 കിലോമീറ്റർ കൂടി പിന്നിട്ടാൽ സന്നിധാനമായി.

 കരടിയും കാട്ടുപോത്തും  കാട്ടാനയും നിറഞ്ഞ നിബിഡ വനം. പുല്ലു മാത്രം മുളയ്ക്കുന്ന മൊട്ടക്കുന്നുകളും വൻ ഗർത്തങ്ങൾ നിറഞ്ഞ മലയിടുക്കുകളിലൂടെയാണ് യാത്ര.   മനോഹരമായ അനുഭവങ്ങൾ തീർഥാടകരും പങ്കു വച്ചു.

സത്രത്തിൽ നിന്നുള്ള പുല്ലുമേട് പാത രാവിലെ 7ന് തുറക്കും. ഉച്ചയ്ക്ക് 2 വരെ അയ്യപ്പന്മാരെ കടത്തി വിടും. സത്രത്തിൽ നിന്ന് പുറപ്പെടുന്ന തീർഥാടകരുടെ പേരും വിവരവും പാണ്ടിത്താവളത്തിലെ ഫോറസ്റ് ഉദ്യോഗസ്ഥർക്ക് അയക്കും.  എല്ലാവരും കാടിറങ്ങിയാലേ വൈകിട്ടത്തെ ഡ്യൂട്ടി തീരൂ. തീർഥാടകർ കാട്ടിൽ തുടരുന്നുവെങ്കിൽ കണ്ടെത്തി സന്നിധാനത്തെത്തിക്കണം

MORE IN KERALA
SHOW MORE