ഇന്‍റേണ്‍ഷിപ്പ്; പ്രതിസന്ധിയിലായി വിദേശത്ത് പഠനം കഴിഞ്ഞ എംബിബിഎസുകാര്‍

foreign-medical-strike
SHARE

വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ചെയ്യുന്ന ഇന്റേണ്‍ഷിപ്പിനുള്ള അംഗീകാരം പിന്‍വലിച്ച ദേശീയ മെഡിക്കല്‍ കമ്മിഷന്‍ തീരുമാനത്തിനെതിരെ ജില്ലാ ജനറല്‍ ആശുപത്രികളിലെ ഹൗസ് സര്‍ജന്‍മാര്‍ സമരം തുടങ്ങി.  മെഡിക്കല്‍ കോളജുളിലെ ഇന്റേണ്‍ഷിപ്പിനുമാത്രം അംഗീകാരമെന്ന  ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം സംസ്ഥാനത്തും പ്രാബല്യത്തില്‍ വന്നതോടെ പ്രതിസന്ധിയിലായത് വിദേശത്ത് പഠനം പൂര്‍ത്തീകരിച്ചെത്തി ഇന്റേണ്‍ഷിപ്പിനായി കാത്തിരിക്കുന്ന ആയിരത്തിലധികം വരുന്ന വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ കൂടിയാണ്.  

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തെ മാത്രം ഒഴിവാക്കിയാണ് ഹൗസ് സര്‍ജന്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ 120 ഒാളം പേരാണ് ഇവിടെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത്. വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ റജിസ്ട്രേഷന്‍ ലഭിക്കണമെങ്കില്‍ മെഡിക്കല്‍ കൗണ്‍സിലിന് കീഴില്‍ കമ്പല്‍സറി റൊട്ടേറ്ററി മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് റഗുലേഷന്റെ പരിധിയിലുള്ള മെഡിക്കല്‍ കോളജുകളിലാകണം 12 മാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടത്. 2021 നവംബര്‍ 18ന് പുറത്തിറങ്ങിയ എന്‍എംസി ഉത്തരവ് ഒരു വര്‍ഷത്തിനിപ്പുറമാണ് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ നടപ്പാക്കാനൊരുങ്ങുന്നത്. ഇത് പ്രതിസന്ധിയില്ലാക്കുന്നത് കഴിഞ്ഞ നവംബര്‍ മുതല്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന നൂറ് കണക്കിന് വിദേശ എംബിബിഎസ് ബിരുദധാരികളുടെ ഭാവിയെയാണ്.

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠനത്തിനായി ചെലവഴിക്കേണ്ട തുകയുടെ പകുതി മതി യുക്രൈന്‍, ചൈന, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കാന്‍. എംബിബിഎസ് പൂര്‍ത്തിയാക്കി ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ എഫ്എംജി പരീക്ഷ സ്ക്രീനിങ് പരീക്ഷ കൂടി വിജയിച്ചാണ് ഇവര്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിനായി എത്തുന്നത്. നിലവില്‍ ഇന്റേണഷിപ്പ് തുടരുന്നവരുടെ കാര്യത്തില്ലെങ്കിലും ഉചിതമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന് ബാധ്യതയുണ്ട്. 

MORE IN KERALA
SHOW MORE