ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയോധികനെ കണ്ടെത്തി

kannankuttynair-27
SHARE

ട്രെയിൻ യാത്രക്കിടെ കാണാതായ വയോധികനെ കണ്ടെത്തി. തൃശൂർ സ്വദേശിയും ചെന്നൈ തിരുവോട്ടിയൂർ സ്ട്രീറ്റ് നടരാജ ഗാർഡനിലെ താമസക്കാരനുമായ കണ്ണൻകുട്ടി നായരെ(74)യാണ് ഇറോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തിയത്. ഇറോഡിന് 5 കിലോമീറ്റർ അകലെ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

വെള്ളിയാഴ്ച തിരുവനന്തപുരം- ചെന്നൈ മെയിലിൽ സ്ലീപ്പർ ക്ലാസിൽ കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്ന കണ്ണൻകുട്ടി നായർ വാഷ് റൂം തേടി മറ്റൊരു കോച്ചിലെത്തി. ടിക്കറ്റ് കൈവശമില്ലാത്തതിനെ തുടർന്ന് ടി.ടി.ഇ ജനറൽ കംപാർട്ടുമെൻറിൽ യാത്ര തുടരാൻ പ്ലാറ്റ്ഫോമിൽ ഇറക്കിവിട്ടു. തുടർന്ന് കാണാതാവുകയായിരുന്നു. 

ഓർമ്മക്കുറവുള്ള കണ്ണൻകുട്ടിനായർ, ജനറൽകംപാർട്ട്മെന്റിൽ കയറുന്നതിന് പകരം സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു. വഴിതെറ്റിപ്പോയ ആളാണെന്ന് തോന്നിയതിനെ തുടർന്ന് മലയാളിയായ ഉമ്മറെന്നയാൾ  ഇദ്ദേഹത്തെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ഭക്ഷണം നൽകിയതിന് ശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് മകനെ വിവരമറിയിക്കുകയായിരുന്നു. 

Missing man found

MORE IN KERALA
SHOW MORE