റോഡ് വീതി കൂട്ടാൻ സ്ഥലം നൽകുന്നില്ല; എസ്റ്റേറ്റ് മാനേജ്മെന്റിനെതിരെ നിരാഹാര സമരം

haileyburia-tea-estates
SHARE

ഇടുക്കി ഏലപ്പാറയിൽ റോഡ് വീതി കൂട്ടാൻ സ്ഥലം വിട്ടു നൽകുന്നില്ലെന്ന് ആരോപിച്ച് ഹെലിബറിയ എസ്റ്റേറ്റ് മാനേജ്മെന്റിനെതിരെ നിരാഹാര സമരം.   ഹെലിബറിയ റോഡ് വികസന സമരസമിതിയുടെ നേതൃത്വത്തിലാണ് നിരാഹാരം . റോഡിനായി ഫണ്ട് പാസായിട്ടും വീതി കൂട്ടാൻ കമ്പനി ഭൂമി വിട്ടു നൽകാത്തതാണ് സമരത്തിന് ഇടയാക്കിയത്.

പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന റോഡാണ് ഏലപ്പാറ - ഹെലിബറിയ - പൂണ്ടിക്കുളം - കുമിളി റോഡ്. പാതയുടെ കുറച്ചുഭാഗം എസ്റ്റേറ്റിനകത്തു കൂടിയാണ് കടന്നുപോകുന്നത്. കാലങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതിരുന്ന റോഡ് തകർന്നു നശിച്ച നിലയിലാണ്. ഇത് നന്നാക്കാൻ പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രകാരം ആറുകോടി രൂപ പാസായി. ഹെലിബെറിയ എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന ഭാഗത്ത് ഒന്നര മീറ്റർ വീതി മാത്രമാണുള്ളത്. ഈ അവസ്ഥയിൽ പി എം ജി  എസ് വൈ പദ്ധതി പ്രകാരം റോഡ് നിർമ്മിക്കാനാവില്ല. കുറഞ്ഞത് 8 മീറ്റർ എങ്കിലും വേണം. ഭൂമി വിട്ടു നൽകാൻ കമ്പനിയൊട്ട് തയ്യാറാകുന്നുമില്ല. ഇതാണ് നിരാഹാരത്തിലേക്ക് നയിച്ച സാഹചര്യം

രണ്ട് ദിവസം മുമ്പാണ് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങിയത്. ഹെലിബറിയ എസ്റ്റേറ്റ് ഓഫീസിനു മുന്നിൽ കുടിൽ കെട്ടിയാണ് സമരം. 

Haileyburia Tea Estates 

MORE IN KERALA
SHOW MORE