ബോട്ടുകൾ ചാർജ് ചെയ്യാൻ ഇനി വെറും 15 മിനിറ്റ് മതി; സൂപ്പർ ചാർജറുകൾ റെഡി

boat-race
SHARE

മിനിറ്റുകളുടെ ഇടവേളയില്‍ സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടിട്ടുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്ക് ബോട്ടുകള്‍ ചാര്‍ജ് ചെയ്യാന്‍ സൂപ്പര്‍ ചാര്‍ജറുകള്‍ തയ്യാര്‍. ഒരു ബോട്ട് പതിനഞ്ചുമിനിറ്റുകൊണ്ട് ചാര്‍ജ് ചെയ്യാവുന്ന സംവിധാനമാണ് ഹൈക്കോടതി വാട്ടര്‍മെട്രോ ജെട്ടിയില്‍  ഒരുക്കിയിട്ടുള്ളത്.

നേരവും കാലവും നോക്കി എന്തായാലും മെട്രോബോട്ട് കാത്ത് നില്‍ക്കേണ്ടിവരില്ല. ബോട്ടിന്റെ വേഗം പോലെതന്നെയാകും ചാര്‍ജിങ്ങും. 150 കിലോവാട്ട് ശേഷിയുള്ള രണ്ട് ചാര്‍ജറുകള്‍ ഘടിപ്പിച്ചാല്‍ ഒരു ബോട്ട് ചാര്‍ജ് ചെയ്യാന്‍ വേണ്ടത് പതിനഞ്ചുമിനിറ്റ് സമയം. ഇലക്ട്രിക്ക് ബോട്ടുകളുടെ ചാര്‍ജിങ്ങിന് ഇങ്ങനൊരു സംവിധാനം ഇതാദ്യം.

വാട്ടര്‍ മെട്രോയുടെ വൈറ്റില, ഹൈക്കോര്‍ട്ട്, മട്ടാഞ്ചേരി, സൗത്ത് ചിറ്റൂര്‍ ഹബുകളിലാണ് സൂപ്പര്‍ചാര്‍ജറുകള്‍ സജ്ജീകരിക്കുക. 5 വര്‍ഷത്തെ വാറന്‍റിയോടുകൂടി ഡല്‍ഹി ആസ്ഥാനമായ ഒക്കായ പവര്‍ പ്രൈവറ്റ് ലിമിറ്റഡാണ് സൂപ്പര്‍ചാര്‍ജറുകള്‍ നിര്‍മിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി 8 കോടി രൂപ ചിലവിലാണ് ചാര്‍ജറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ബോട്ടുകളുടെ ട്രയല്‍ റയണ്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിലെ ജട്ടികളുടെ പണി 90 ശതമാനത്തോളം പൂര്‍ത്തിയായി.

MORE IN KERALA
SHOW MORE