പത്തനംതിട്ടയിൽ അജ്ഞാതജീവിയുടെ ആക്രമണം; കൊന്നത് 10 ആടുകളെ

goat
SHARE

പത്തനംതിട്ടയിൽ അജ്ഞാതജീവിയുടെ ആക്രമണം. റാന്നി അങ്ങാടി പഞ്ചായത്തിൽ ഏഴോലിയിലാണ് പത്ത് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. റാന്നി സ്വദേശി മാത്യൂസിന്റെ ആടുകളാണ് ചത്തത്. 

റാന്നി സ്വദേശി മാത്യുസിന്റെ പത്ത് ആടുകളാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തത്. പറമ്പിനോട് ചേർന്നുള്ള തൊഴുത്തിലാണ് ആടുകളെ കെട്ടിയിരുന്നത്. പതിനൊന്ന് ആടുകളുണ്ടായിരുന്നതിൽ ഒരു ആട്ടിൻകുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.

സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി. ജീവികൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നെന്നാണ് വനം വകുപ്പിന്റെ നിഗമനം. കുറുക്കനെന്ന് സംശയിക്കുന്ന ജീവിയുടെ കാൽപ്പാടുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ ആടുകളുടെ ശരീരത്തിൽ ആഴമുള്ള മുറിവുമായതിനാൽ പുലിയാകാം അക്രമിച്ചതെന്ന സംശയത്തിലാണ് നാട്ടുകാർ

MORE IN KERALA
SHOW MORE