ഏലൂരിലും മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ നീക്കം; പ്രതിഷേധിച്ച് നാട്ടുകാർ

sewage-kalamassery
SHARE

കൊച്ചി ഏലൂരില്‍  മാലിന്യപ്ലാന്‍റിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ജനവാസമേഖലയില്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെയാണ് പ്രതിഷേധം.കോഴിക്കോട് കോതിയില്‍ മാലിന്യപ്ലാന്റിനെതിരെ നടക്കുന്ന ജനകീയ പ്രതിരോധം തന്നെ മഞ്ഞുമ്മല‍് കോട്ടക്കുന്ന് നിവാസികളുടെ പ്രതിഷേധത്തിനും പ്രേരണ. ജനവാസകേന്ദ്രത്തില്‍ ശുചിമുറിമാലിന്യം സംസ്കാരിക്കാന്‍ പ്ലാന്റെന്ന നഗരസഭയുടെ നീക്കം ചെറുക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷവും രംഗത്തെത്തി.

മഞ്ഞുമ്മല്‍ കോട്ടക്കുന്നിലെ പഴയ ആയുവേദ ഡിസ്പെന്‍സറി നില്‍ക്കുന്ന സ്ഥലമാണ് കക്കൂസ് മാലിന്യപ്ലാന്‍റിനായി നഗരസഭ കണ്ടെത്തിയത്. ബദല്‍  നിര്‍ദേശിച്ചെങ്കിലും  നഗരസഭ അവഗണിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു.സ്വന്തം സ്ഥലമായാതിനാലാണ് കോട്ടക്കുന്ന് മാലിന്യപ്ലാന്റിനായി നിശ്ചയിച്ചതെന്നാണ് നഗരസഭയുെട വിശദീകരണം. പദ്ധതിയില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ചെയര്‍മാന്‍ എ.ഡി.സുജില്‍ അറിയിച്ചു. അമൃത് പദ്ധതിയില്‍ നഗരസഭയ്ക്ക് അനുവദിച്ച കുടിവെള്ളസംഭരണി നിര്‍മിക്കുന്നതും  ഇതേസ്ഥലത്ത് തന്നെ.

MORE IN KERALA
SHOW MORE