സിബിഎസ്ഇ കലോത്സവത്തിന് തുടക്കം; മാറ്റുരയ്ക്കുന്നത് 7000 മൽസരാർഥികൾ

cbse-fest
SHARE

സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിന്  മൂവാറ്റുപുഴ വാഴക്കുളത്ത്  തുടക്കം. 1400 സ്കൂളുകളിൽ നിന്നായി ഏഴായിരം കലാപ്രതിഭകളാണ് നാലുദിവസം നീളുന്ന മേളയിൽ മാറ്റുരയ്ക്കുന്നത്

ചലച്ചിത്ര നടി മിയ ജോർജ് തിരി തെളിയിച്ചതോടെ മൂന്നുവർഷത്തിനുശേഷം സിബിഎസ്ഇ സ്കൂൾ കലോത്സവത്തിന് തുടക്കമായി. തന്റെ കലാ ജീവിതത്തിൽ അടിത്തറ പാകിയത് കലോത്സവവേദിയെന്ന് മിയ ജോർജ് . വേദിയിൽ വിദ്യാർഥികൾക്കാശംസ നേർന്ന് മിയയുടെ പാട്ട്. വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിലാണ് കലാമേള . 21 വേദികളിലായി 144 ഇനം മത്സരങ്ങൾ ഉണ്ട് . സമാപനം 27 ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

MORE IN KERALA
SHOW MORE