അപകടത്തിനൊപ്പം ചികിത്സാ പിഴവും; കാലുകൾ തളർന്ന് യുവാവ്; വേണം കനിവ്

charity
SHARE

ജീവിതം ദുരിതപൂർണമാക്കിയ അപകടത്തിന്‍റെ ആഘാതത്തിനൊപ്പം ചികിൽസ പിഴവിന്‍റെയും ഇരയാണ് ആലപ്പുഴ ഭരണിക്കാവ് വടക്ക് ലക്ഷംവീട് കോളനിയിലെ സതീഷ് കുമാർ.ജോലിക്കിടെ ഇഷ്ടിക ദേഹത്ത് വീണതിനെ തുടർന്നാണ് അഞ്ചു വർഷം മുൻപ് സതീഷ് കുമാറിൻ്റെ കാലുകളുടെ ചലനശേഷി നഷ്ടമായത്. വിദഗ്ധ ചികിത്സ തേടുന്നതിന് സുമനസുകളുടെ കാരുണ്യം തേടുകയാണ് സതീഷ് കുമാറും വൃദ്ധയായ അമ്മയും.

സതീഷ് കുമാർ എന്ന 46 കാരൻ വീടിനു പുറത്തെ വെളിച്ചം കണ്ടിട്ട് അഞ്ച് വർഷമായി. എഴുന്നേറ്റ് ഒന്നു നിവർന്നിരുന്നാൽ മതിയെന്ന ആഗ്രഹം മാത്രമാണ് സതീഷിന് .നിർമാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സതീഷിന് 2016 ൽ ഇഷ്ടിക ദേഹത്ത് വീണ് നട്ടെല്ലിനും ഇടുപ്പിനും ക്ഷതമുണ്ടായി. ഒരു വർഷത്തെ ചികിത്സയ്ക്കു ശേഷം ജോലിക്കു പോകാൻ തുടങ്ങിയെങ്കിലും അരയ്ക്ക് താഴെയുള്ള ഭാഗം തളർന്നു.നേരത്തെ വയറുവേദനയെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവും സതീഷിന് ഇരട്ടി ദുരിതമായി .ശസ്ത്രക്രിയ നടത്തിയഭാഗത്ത് ഇപ്പോഴും പഴുപ്പുണ്ട്. 76 വയസുള്ള അമ്മ വിലാസിനി കൂലിപ്പണിക്ക് പോയാണ്കുടുംബം കഴിയുന്നതും മരുന്നുകൾ വാങ്ങുന്നതും. നാട്ടുകാരും സഹായിക്കും. 

വിദഗ്ധ ചികിൽസ കിട്ടിയാൽ സതീഷിൻ്റെ നില മെച്ചപ്പെടും. ചികൽസയ്ക്കായി വൻ തുക വേണ്ടി വരും. സുമനസുകളുടെ കാരുണ്യത്തിന് കാത്തിരിക്കുകയാണ്.സതീഷും അമ്മയും 

അക്കൗണ്ട് വിവരങ്ങൾ 

----------------

VILASINI 

Ac .No : 17200100032488 

IFSE: FDRL0001720 

FEDERAL BANK 

KURATHIKAD BRANCH

MORE IN KERALA
SHOW MORE