വയനാട് മെഡിക്കൽ കോളജ് മടക്കിമലയിൽ വേണം; കിടപ്പുസമരവുമായി ആക്ഷൻ കമ്മിറ്റി

wayanadwb
SHARE

വയനാട് മെഡിക്കൽ കോളജ് കൽപറ്റ മടക്കിമലയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കിടപ്പുസമരവുമായി ആക്ഷൻ കമ്മിറ്റി. മെഡിക്കൽ കോളജ് മാനന്തവാടിയിൽ യാഥാർത്ഥ്യമാക്കുമെന്ന  തീരുമാനത്തിൽ  നിന്ന് സർക്കാർ പിൻമാറണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. 

വയനാട് മെഡിക്കൽ കോളജിനായുള്ള  ഭൂമിയുടെ പേരിൽ പ്രതിഷേധം അവസാനിക്കുന്നില്ല. മനന്തവാടിയിൽ തന്നെമെഡിക്കൽ കോളജ് സ്ഥാപിക്കുമെന്നആരോഗ്യമന്ത്രി വീണാജോർജിന്റെ പ്രസ്താവനയാണ് സമരസമിതിയെ പ്രകോപിപ്പിച്ചത്. കൽപറ്റ മടക്കിമലയിൽ ചന്ദ്രപ്രഭാ ട്രസ്റ്റ് സൗജന്യമായി നൽകിയ 50 ഏക്കറിൽ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്നാണ് ആവശ്യപ്പട്ട് ആക്ഷൻ കമ്മിറ്റി പ്രതിഷേധം ശക്തമാക്കി.സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ കലക്ടറേറ്റ് സ്തംഭിപ്പിക്കും വിധംസമരം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്.

മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജാക്കിമാറ്റി ബോയ്സ് ടൗണിലെ ഭൂമിയിൽ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കാനാണ് സർക്കാർ തീരുമാനം.എന്നാൽ കണ്ണൂർ ജില്ലയുടെ അതിർത്തിയിൽ പദ്ധതി നടപ്പിലാക്കുന്നത്വയനാടിന് ഗുണം ചെയ്യില്ലെന്നാണ്  അക്ഷൻ കമ്മിറ്റിയുടെ പരാതി.

MORE IN KERALA
SHOW MORE